കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍: മോഹന്‍ലാല്‍

75 നിറവില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാളാശംസകള്‍ നേര്‍ന്ന് താരരാജാവ്. ഫെയ്സ്ബുക്കിലൂടെയായിരുന്നു മോഹന്‍ലാലിന്റെ ആശംസ.

‘കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’ എന്നാണ് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

അതേസമയം ജന്മദിനം പ്രമാണിച്ച് പ്രത്യേക ആഘോഷമൊന്നുമില്ലെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആ ദിവസം കടന്നുപോകുന്നൂവെന്നുമാത്രം. നാടാകെ വിഷമസ്ഥിതി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആ പ്രശ്നമാണ് പ്രധാനം. ഇത്തരം ഒരു ഘട്ടത്തില്‍ ജന്മദിനത്തിന് വലിയ പ്രസക്തിയൊന്നും കാണുന്നില്ല. പലരും ആശംസ അര്‍പ്പിക്കുന്നത് സ്വാഭാവികമാണ്’. ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ടില്‍ മുഖ്യമന്ത്രി പറഞ്ഞു.

Top