മോദിക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍

ന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ട്വിറ്ററിലൂടെയാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചത്. നല്ല ആരോഗ്യത്തിനും ജോലികള്‍ ചെയ്തു തീര്‍ക്കാനുള്ള ഊര്‍ജവും ഉണ്ടാകട്ടെ എന്ന് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു.

രാഷ്ട്രീയ ഭേദമില്ലാതെ പ്രമുഖ നേതാക്കളും സിനിമാ ബിസിനസ് രംഗത്ത് നിന്നുള്ളവരും അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍, ഡോ. ജിതേന്ദ്ര സിംഗ്, ഗൗരവ് ഭാട്ടിയ, ലോകസുന്ദരി മാനുഷി ചില്ലാര്‍, അമൃത ഫട്‌നാവിസ് തുടങ്ങിയവരെല്ലാം ട്വിറ്ററിലൂടെ പ്രധാനമന്ത്രിയ്ക്ക് ആശംസകള്‍ നേര്‍ന്നു.

Top