മോഹൻലാൽ- ബി. ഉണ്ണികൃഷ്ണൻ- ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ചിത്രമൊരുങ്ങുന്നു

ടനവിസ്മയം മോഹൻലാലും, ബി ഉണ്ണികൃഷ്ണനും സുപ്പർ ഹിറ്റ്‌ റയിറ്റർ ഉദയകൃഷ്ണയും ഒന്നിക്കുന്നു. മൂവരും നിൽക്കുന്ന ചിത്രം ബി ഉണ്ണികൃഷ്ണൻ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ലാലിനെ നായകനാക്കി മാടമ്പി, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തിട്ടുള്ളത്. ദിലീപ് നായകനായി എത്തിയ കോടതി സമക്ഷം ബാലൻ വക്കീൽ ആണ് ഉണ്ണികൃഷ്ണൻ അവസാനം സംവിധാനം ചെയ്ത ചിത്രം.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മെഗാഹിറ്റ് ചിത്രം മധുരരാജയാണ് ഉദയകൃഷ്ണയുടെ രചനയിൽ അവസാനം പുറത്തിറങ്ങിയത്. ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രൂസ് ലീ ആണ് ഉദയകൃഷ്ണയുടെ രചനയിൽ അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

https://m.facebook.com/story.php?story_fbid=204467951037565&id=100044230849548

അതേസമയം മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം2 തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ദൃശ്യം2 വിനു ശേഷം ഈ ചിത്രം നവംബറിൽ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ നീക്കം.

Top