‘കായംകുളം കൊച്ചുണ്ണി’യിൽ ഇത്തിക്കര പക്കിയായി സൂപ്പർ സ്റ്റാർ ; ചിത്രങ്ങൾ കാണാം

MOHANLAL

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജ‌റ്റ് ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’യിൽ സൂപ്പർ സ്റ്റാർ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് പുറത്തെത്തി.

യുവ നടൻ നിവിൻ പോളി നായകനായി എത്തുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. വെള്ളിത്തിരയിൽ ആദ്യമായാണ് നിവിൻ പോളിയും മോഹൻലാലും ഒന്നിക്കുന്നത്.

സ്‌കൂൾ ബസ് എന്ന ചിത്രത്തിന് ശേഷം ബോബി-സഞ്ജയ്‌യുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിലെ നിവിൻ പോളിയുടെ കിടിലൻ ലുക്ക് അണിയറ പ്രവർത്തകർ നേരത്തെ പുറത്തു വിട്ടിരുന്നു.

Top