പൃഥിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും എമ്പുരാന്‍ അണിയറ പ്രവര്‍ത്തകരും

ന്ന് 41-ാം ജന്മദിനമാഘോഷിക്കുന്ന പൃഥിരാജിന് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും സംഘവും. ആശംസകള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പൃഥിരാജിനായ് സമ്മാനിച്ചത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഇപ്പോള്‍ പൃഥ്വി. ഷൂട്ടിങ്ങിനിടെയുണ്ടായ പരുക്ക് മൂലം മൂന്ന് മാസത്തെ ചികിത്സയും വിശ്രമവും കഴിഞ്ഞാണ് പൃഥ്വിരാജ് എമ്പുരാന്റെ ഷൂട്ടിങ്ങിനായി എത്തിയത്.

പ്രിയ സഹോദരന്‍, എന്റെ ‘ എമ്പുരാന്‍’ പൃഥ്വിരാജിന് ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞത്. പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോനും നടി നസ്രിയയും ആശംസകളുമായി എത്തി.

പ്രിയ സഹോദരന്‍, എന്റെ ‘ എമ്പുരാന്‍’ പൃഥ്വിരാജിന് ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞത്. ദീപക് ദേവ്, ആന്റണി പെരുമ്പാവൂര്‍, മുരളി ഗോപി, സൂജിത്ത് വാസുദേവ് തുടങ്ങി സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം തന്നെ വീഡിയോയില്‍ ആശംസകളുമായി എത്തുന്നുണ്ട്. സംഗീത സംവിധാനത്തില്‍ തന്റെ ‘ഗുരു’ വാണ് പൃഥ്വിയെന്നാണ് ദീപക് ദേവ് പറഞ്ഞത്. പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോനും നടി നസ്രിയയും ആശംസകളുമായി എത്തി.

”കാല്‍മുട്ടിനേറ്റ പരുക്കും അതിനെ തുടര്‍ന്നുണ്ടായ വിശ്രമവുമായി കഴിഞ്ഞ രണ്ട് മാസം ഏറെ കഠിനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്തു സിനിമ സെറ്റില്‍ നിങ്ങളെ വീണ്ടും കാണുന്നതില്‍ സന്തോഷമുണ്ട്. ജന്മദിനാശംസകള്‍ പി, ഈ വര്‍ഷം മികച്ചതായിരിക്കട്ടെ! ആടുജീവിതം മുതല്‍ സലാര്‍ വരെ, ബിഎംസിഎം (ബഡേ മിയാന്‍ ചോട്ടെ മിയാന്‍) തുടങ്ങി നിങ്ങളുടെ സിനിമകളെല്ലാം കാണാന്‍ പ്രക്ഷേകര്‍ കാത്തിരിക്കുകയാണ്!” എന്നാണ് പൃഥ്വിക്ക് ആശംസയേകി സോഷ്യല്‍ മീഡിയയില്‍ സുപ്രിയ എഴുതിയ കുറിപ്പ്.

‘പ്രിയ സഹോദരന് ആശംസകള്‍,’ എന്നായിരുന്നു നസ്രിയയുടെ പോസ്റ്റ്. പൃഥ്വിക്ക് ആശംസകള്‍ നേര്‍ന്ന് ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന സിനിമയുടെ ടീം പുതിയ പോസ്റ്ററും പുറത്തിറക്കി. പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. നിഖില വിമല്‍, അനശ്വര രാജന്‍, തമിഴ് നടന്‍ യോഗി ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഉത്തരേന്ത്യയിലാണ് എമ്പുരാന്റെ ചിത്രീകരണം ഇപ്പോള്‍ നടക്കുന്നത്. ആശിര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാണ്. ചിത്രം 2024 അവസാനത്തോടെയോ 2025 ആദ്യത്തോടെയോ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

Top