മോ​ഹ​ൻ​ലാ​ലി​നും പി.​ടി. ഉ​ഷ​യ്ക്കും ഡിലിറ്റ് നൽകി കാലിക്കറ്റ് സ​ർ​വ​ക​ലാ​ശാ​ലയുടെ ആദരം

Mohanlal, PT usha

കോഴിക്കോട്: സൂപ്പർ സ്റ്റാർ മോഹൻലാലിനും,പി.​ടി. ഉ​ഷ​യ്ക്കും ഡിലിറ്റ് നൽകി കാലിക്കറ്റ് സ​ർ​വ​ക​ലാ​ശാ​ലയുടെ ആദരം. സ​ർ​വ​ക​ലാ​ശാ​ല കാമ്പസിൽ നടത്തിയ ച​ട​ങ്ങി​ലാ​ണ് ഡി​ലി​റ്റ് നൽകിയത്. സം​സ്ഥാ​ന ഗ​വ​ർ​ണ​റും ചാ​ൻ​സ​ല​റു​മാ​യ പി.​സ​ദാ​ശി​വം, പ്രോ​ ചാ​ൻ​സ​ല​റും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യ സി. ​ര​വീ​ന്ദ്ര​നാ​ഥ്, വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

മ​ല​യാ​ള സി​നി​മ മേഖലയ്ക്ക് നൽകിയ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കും, മ​റ്റു ഭാ​ഷ​ക​ളി​ലെ സി​നി​മ അ​ഭി​ന​യ മി​ക​വ് പ​രി​ഗ​ണി​ച്ചു​മാ​ണ് മോ​ഹ​ൻ​ലാ​ലി​ന് കാ​ലി​ക്ക​ട്ട് സർവകലാശാലയുടെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ന​ൽ​കിയത്. തനിക്കു ലഭിച്ച ആദരം മലയാള സിനിമ കൂട്ടായ്മയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് മോഹൻലാൽ വ്യക്തമാക്കി.

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് റെക്കോർഡ് നേടിയിട്ടുള്ള പി.​ടി ഉ​ഷ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ നേടിയ 103 മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. തന്‍റെ കായിക രംഗത്തെ വർച്ചയ്ക്ക് ഒപ്പം നിന്ന കാലിക്കറ്റ് സർവകലാശാല നൽകുന്ന ആദരം വളർത്തമ്മ നൽകുന്നതാണെന്ന് പി.ടി. ഉഷ പറഞ്ഞു.

Top