മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും; സര്‍പ്രൈസ് പ്രഖ്യാപനവുമായി ആന്റണി പെരുമ്പാവൂര്‍

ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂര്‍.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം.ആശിര്‍വാദ് സിനിമാസിന്റെ ഫിലിമോഗ്രഫിയിലെ 33-ാം ചിത്രമാണ് ഇത്.

ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിട്ടുണ്ട്. മോഹന്‍ലാലും ജീത്തുജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍, റാം എന്നിവയാണ് ഇവര്‍ ഒന്നിച്ച മറ്റ് ചിത്രങ്ങള്‍. ഇതില്‍ റാം സിനിമയുടെ ചിത്രീകരണം അതിന്റെ അവസാനഘട്ടത്തിലാണ്.മോഹന്‍ലാല്‍ തന്നെ നായകനാവുന്ന റാം പാര്‍ട്ട് 1 പൂര്‍ത്തിയാകാനുള്ളപ്പോഴാണ് അതിന് മുന്‍പ് തന്നെ ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു ചിത്രം ഒരുക്കുന്നത്.

Top