മോഹന്‍ലാല്‍-അരുണ്‍ ഗോപി കൂട്ടുകെട്ട് ഉണ്ടാവുമെന്ന് സൂചന

mohanlal

രാമലീലയുടെ തിളക്കമാര്‍ന്ന വിജയത്തിന് ശേഷം സംവിധായകന്‍ അരുണ്‍ ഗോപി മോഹന്‍ലാലിനെ നായകനാക്കി സിനിമ ഒരുക്കാന്‍ ഒരുങ്ങുന്നതായി സൂചന.

ഇത്തരത്തിലൊരു സൂപ്പര്‍ താര ചിത്രം ടോമിച്ചന്‍ മുളകുപാടമായിരിക്കും നിര്‍മ്മിക്കുന്നതെന്നുമാണ്‌ റിപ്പോര്‍ട്ട്.

മോഹന്‍ ലാലിന്റെ എക്കാലത്തെയും സൂപ്പര്‍സ്റ്റാര്‍ ചിത്രം പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണ തന്നെയായിരിക്കും സിനിമയുടെ തിരക്കഥ എന്നാണ് വിവരം.

എന്തായാലും രാമലീലയിലൂടെ സംവിധാന മികവ് തെളിയിച്ചു കഴിഞ്ഞ അരുണ്‍ ഗോപി മോഹന്‍ലാല്‍ കൂട്ടുകെട്ട് ആരാധകര്‍ക്ക് പ്രതീക്ഷ നല്കുന്നതാണ്.

Top