‘കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ’; പിണറായി സര്‍ക്കാരിന് ആശംസ നേര്‍ന്ന് മോഹന്‍ലാലും

തിരുവനന്തപുരം: ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാരിന് ആശംസയുമായി നടന്‍ മോഹന്‍ലാല്‍. ‘പുതിയ ഒരു തുടക്കത്തിലേക്ക് കാല്‍വെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന് എല്ലാവിധ ആശംസകളും. സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങള്‍ വരട്ടെ. കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ. സ്‌നേഹാദരങ്ങളോടെ മോഹന്‍ലാല്‍’, അദ്ദേഹം കുറിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ പുതിയ പിണറായി സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്നത്. പിണറായി വിജയനൊപ്പമുള്ള പഴയ ചിത്രത്തിനൊപ്പമാണ് മോഹന്‍ലാല്‍ ആശംസ നേര്‍ന്നത്.

Top