മമ്മൂട്ടി മുഖ്യമന്ത്രിയായാല്‍ ലാലേട്ടന്‍ പ്രധാന മന്ത്രിയാകും; ബോഡി ഗാര്‍ഡായി സൂര്യയും

കെ വി ആനന്ദും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന പൊളിറ്റിക്കല്‍ ചിത്രം ഒരുങ്ങുകയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ എത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മയായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്യമായാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ആര്യ, ബൊമന്‍ ഇറാനി, സയേഷ, സമുദ്രക്കനി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ഓഫീസറായാണ് സൂര്യ എത്തുന്നത്. പ്രധാനമന്ത്രിയുടെ സെക്യൂരിറ്റി ചുമതലയാണ് സൂര്യയ്ക്ക്. നോയിഡയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നത്.

പല രാജ്യങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. അഭിനന്ദന്‍ രാമാനുജന്‍ ക്യാമറയും ഹാരിസ് ജയരാജ് സംഗീതവും നിര്‍വഹിക്കുന്നു. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top