കുഞ്ഞിലേ മുതല്‍ രണ്ടിനേം കാണുന്നതല്ലേ, രണ്ടു പേരെയും എനിക്ക് ഒരുപോലെ ഇഷ്ടം ആണ്

പുതിയ ചിത്രം ഇട്ടിമാണിയുടെ പ്രചരണാര്‍ത്ഥം മോഹന്‍ലാലിന്റെ പരിപാടികള്‍ റെക്കോര്‍ഡാണ് സൃഷ്ടിച്ചത്. അത് മാത്രമല്ല എട്ടുമണിക്കൂറോളം മോഹന്‍ലാലിനെ അതിഥിയാക്കി ഫ്ളവേഴ്സ് ടിവി ഒരുക്കിയ പരിപാടിയും ശ്രദ്ധേയമായി. ഇപ്പോഴിതാ ആ പരിപാടിയില്‍ മോഹന്‍ലാലിനോട് ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നല്‍കിയ മാസ്സ് മറുപടിയും വൈറലാകുകയാണ്.

ദുല്‍ഖര്‍ സല്‍മാനെ ആണോ പ്രണവ് മോഹന്‍ലാലിനെ ആണോ കൂടുതല്‍ ഇഷ്ടം എന്നാണ് ഒരു കുട്ടി മോഹന്‍ലാലിനോട് ചോദിച്ചത്. അതിനു മോഹന്‍ലാല്‍ പറഞ്ഞ മറുപടി ഇങ്ങനെ, ‘അതിപ്പോ അച്ഛനെ ആണോ അമ്മയെ ആണോ ഇഷ്ടം എന്ന് ചോദിക്കും പോലെ ആണ്. കുഞ്ഞിലേ മുതല്‍ രണ്ടിനേം കാണുന്നതല്ലേ. രണ്ടു പേരെയും എനിക്ക് ഒരുപോലെ ഇഷ്ടം ആണ്. എന്നാലും ഏറ്റവും എനിക്കിഷ്ടം ഫഹദ് ഫാസിലിനെ ആണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

Top