എന്റെ നാട് കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്‌, പൊരുതുക . . കൂടെയുണ്ടെന്ന് മോഹന്‍ലാല്‍

കൊച്ചി: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന് കരുത്തുപകര്‍ന്ന് നടന്‍ മോഹന്‍ലാല്‍.

ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും മടങ്ങുന്ന നിങ്ങള്‍ ഒറ്റക്കല്ല, മുഖ്യമന്ത്രി പറഞ്ഞതുപോലെ നമ്മള്‍ ഒരുമിച്ചാണ് പോകുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

പ്രളയത്തിന് ശേഷം എന്റെ നാട് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ പോകുകയാണെന്നും, ആ മഹാവിപ്ലവത്തിന്റെ സമരമുഖത്താണ് നമ്മള്‍, പൊരുതുക. കൂടെ ഞാനുണ്ടെന്ന് മോഹന്‍ലാല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

Top