ദൃശ്യവും പുലിമുരുകനും ലൂസിഫറുമെല്ലാം ഇത്ര കളക്ട് ചെയ്യുമെന്ന് അറിയില്ലായിരുന്നു

മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ മലയാളസിനിമ പുതിയ മുന്നേറ്റങ്ങള്‍ നടത്തുകയാണ്. ഇപ്പോഴിതാ ഈ നേട്ടങ്ങളെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിക്കുന്നു. ഈ നേട്ടങ്ങളൊക്കെ കൂട്ടായ ഒരു പരിശ്രമത്തിന്റെ ഫലമാണെന്ന് മോഹന്‍ലാല്‍ പറയുന്നു.

ഒന്നിച്ച്, കൂട്ടായി നടത്തിയ ചില ശ്രമങ്ങള്‍ വിജയം കണ്ടു എന്നത് ആഹ്ലാദമുള്ള കാര്യമാണ്. എല്ലാ സിനിമകളും വിജയമായി മാറട്ടെയെന്ന് ആഗ്രഹിക്കുന്നു. ജയപരാജയങ്ങള്‍ മുന്‍കൂട്ടി ഉറപ്പിച്ചുപറയാന്‍കഴിയാത്ത മേഖലയാണ് സിനിമ. ‘ദൃശ്യ’വും ‘പുലിമുരുക’നും ‘ലൂസിഫറു’മെല്ലാം ഇത്ര കളക്ട് ചെയ്യുമെന്ന് അറിയില്ലായിരുന്നു. അത്തരം വിജയങ്ങള്‍ അങ്ങനെയുള്ള സിനിമകള്‍ നിര്‍മിക്കാനും സമാനശ്രമങ്ങളുമായി മുന്നോട്ടുവരാനും പലര്‍ക്കും പ്രചോദനം നല്‍കും. മലയാളസിനിമ വാണിജ്യപരമായി പുതിയ നേട്ടങ്ങള്‍ കൈവരിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Top