വാനപ്രസ്ഥം എനിക്ക് നല്‍കിയ ഗുരു പ്രസാദം, അതായിരുന്നു ചന്ദ്രശേഖരവാരിയര്‍

ഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാരിയര്‍ പകര്‍ന്നാടിയ വേഷങ്ങള്‍ മനസ്സിലെ കളിയരങ്ങില്‍ ഇപ്പോഴും ഉണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. അദ്ദേഹം നമുക്കൊപ്പം ഇല്ല എന്നത് നമ്മെ വേദനിപ്പിക്കുന്നതാണെന്നും താരം പറഞ്ഞു.

കര്‍മംകൊണ്ട് അമരത്വംനേടിയ ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍! അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ആര്യവൈദ്യശാല നാട്യസംഘത്തിന്റെയും മുഴുവന്‍ കഥകളിപ്രേമികളുടെയും ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നുവെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.

വാനപ്രസ്ഥം എനിക്കുനല്‍കിയ ഗുരു പ്രസാദം, അതായിരുന്നു ചന്ദ്രശേഖരവാരിയരെന്നും താരം കൂട്ടിച്ചേര്‍ത്തു. 1999-ല്‍ പുറത്തിറങ്ങിയ വാനപ്രസ്ഥം എന്ന ചിത്രത്തില്‍ വാരിയര്‍ ലാലുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഹൈദരാബാദില്‍ വെച്ചുള്ള ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചായിരുന്നു താരം പറഞ്ഞത്.

Top