ബിസിനസ്സ് സംരംഭകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നികുതി തീവ്രവാദമെന്ന് മോഹന്‍ദാസ് പൈ

ന്യൂഡല്‍ഹി: ബിസിനസ്സ് സംരംഭകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നികുതി തീവ്രവാദമെന്ന് ഇന്‍ഫോസിസ് മുന്‍ ഡയറക്ടര്‍ മോഹന്‍ദാസ് പൈ. നിലവില്‍ ഇന്ത്യയില്‍ ബിസിനസ്സ് സംരംഭകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം നികുതി തീവ്രവാദമാണ് ,അത് തടയുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അത് അനിയന്ത്രിതമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ആദായ നികുതി വകുപ്പിന്റെ വേട്ടയാടലിനെകുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം കിരണ്‍ മജുംദാര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലുള്ള പ്രതികരണമായിരുന്നു പൈയുടേത്.

നികുതി തീവ്രവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാരിനാവുന്നില്ല. അത് നിയന്ത്രിക്കുമെന്ന് 2014ല്‍ ജെയ്റ്റ്ലി വാക്ക് നല്‍കിയിരുന്നതാണ്. പ്രകടന പത്രികയിലും അതുണ്ടായിരുന്നു. എന്നാല്‍ ഇത് നിര്‍ബാദം തുടരുകയാണെന്നും പൈ കൂട്ടിച്ചേര്‍ത്തു.

മരിക്കുന്നതിന് മുമ്പ് കോഫിഡേ സ്ഥാപകനായ സിദ്ധാര്‍ഥ ആദായ നികുതി ഉദ്യോഗസ്ഥരുടെ വേട്ടയാടലിനെ കുറിച്ച് കുറിപ്പെഴുതിയത് വലിയ വാര്‍ത്തയായിരുന്നു.

Top