മോഹനന്‍ വൈദ്യര്‍ കുഴഞ്ഞ് വീണ് മരിച്ചു

കാലടി: മോഹനന്‍ വൈദ്യരെ തന്റെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 65 വയസായിരുന്നു. വ്യാജ രോഗചികിത്സാ രീതികളുടെ പേരില്‍ ആരോപണങ്ങള്‍ നേരിട്ട വ്യക്തിയാണ് മോഹനന്‍ വൈദ്യര്‍. തിരുവനന്തപുരത്ത് കാലടിയിലുള്ള ബന്ധുവീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണുള്ളത്.

ശനിയാഴ്ച വൈകുന്നേരം എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നു വൈദ്യര്‍. പനിയും ശ്വാസതടസവും മൂലം അദ്ദേഹം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടായിരുന്നു എന്ന് അദ്ദേഹത്തോടൊപ്പം വീട്ടിലുണ്ടായിരുന്നവര്‍ പറഞ്ഞു.

വ്യാജ ചികിത്സ നടത്തിയതിന്റെ പേരില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ നിരവധി കേസുകളുണ്ട്. കോവിഡിന് അനധികൃത ചികിത്സ നടത്തിയതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Top