‘ലാലേട്ടനോടൊപ്പം അഭിനയിക്കാന്‍ പറ്റുമോ’ ? സണ്ണി ലിയോണിന്റെ ചോദ്യം!

കേരളത്തില്‍ വളരെയധികം ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. കൊച്ചിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സണ്ണി ലിയോണിനെ കാണാന്‍ ആരാധകര്‍ തടിച്ചു കൂടിയത് കണ്ട് താരം അമ്പരന്ന് പോയി. പിന്നീട് പല സിനിമകളിലും സണ്ണി ലിയോണിന്റെ സാന്നിധ്യം ഉണ്ടാവുമെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.

മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ സണ്ണിയുടെ ഐറ്റം ഡാന്‍സ് ഉണ്ടാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും നിര്‍മാതാവും സിനിമ ചര്‍ച്ചയ്ക്കായി സണ്ണിയെ സമീപിച്ചപ്പോള്‍ മോഹന്‍ലാലുമായി അഭിനയിക്കാന്‍ കഴിയുമോയെന്ന് ചോദിച്ചെന്നാണ് പുതിയതായി പുറത്ത് വരുന്ന വാര്‍ത്തകള്‍. ഔദ്യോഗികമായി സ്ഥിരീകരണമൊന്നുമില്ലെങ്കിലും ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്‌

Top