mohan lal new film manamandha

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് വിസ്മയം (മനമന്ത). ചിത്രത്തിന്റെ പ്രചരാണാര്‍ത്ഥം അണിയറ പ്രവര്‍ത്തകര്‍ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. ചിത്രത്തെപ്പറ്റി മോഹന്‍ലാല്‍ തെലുങ്കില്‍ സംസാരിക്കുന്ന വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

നാ പേരു മോഹന്‍ലാല്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയില്‍ മോഹന്‍ലാലിന് ലഭിച്ച പുരസ്‌കാരങ്ങളും വിസ്മയത്തിന്റെ ലൊക്കേഷന്‍ മുഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മോഹന്‍ലാലിന്റേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന പുലിമുരുകനിലെ രംഗവും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

സിനിമയ്ക്കായി ഡബ്ബ് ചെയ്തത് താന്‍ തന്നെയാണെന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു. വരാഹി ചലനചിത്രത്തിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചന്ദ്രശേഖര്‍ യെലേട്ടിയാണ്.

മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ തെലുങ്ക് ചിത്രമായ മനമാന്തെയാണ് മലയാളത്തില്‍ വിസ്മയം എന്ന പേരില്‍ എത്തുന്നത്. ചിത്രത്തില്‍ ഗൗതമിയാണ് ലാലിന്റെ നായിക.

ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സായിറാം എന്നാണ്. ചിത്രത്തിന് വേണ്ടി തെലുങ്ക് സംസാരിക്കാന്‍ താരം പഠിച്ചിരുന്നു.

Top