25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം; ‘ബിഗ് ബ്രദറിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയിലര്‍ പുറത്തിറക്കി. 25 കോടി മുതല്‍മുടക്കില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

മോഹന്‍ലാല്‍ നായകനായി എത്തുമ്പോള്‍ അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍,സര്‍ജോനാ ഖാലിദ്,സിദ്ധിഖ്, ദേവന്‍, ടിനി ടോം, ഇര്‍ഷാദ്,  ജനാര്‍ദ്ദനന്‍, സുധി കൊല്ലം, ശംഭൂ, ഹണി റോസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മിര്‍ണ മേനോന്‍ ആണ് നായികയായി എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നതും സിദ്ദിഖ് ആണ്. ഷാമാന്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ സിദ്ധിഖ്, ഷാജി ന്യൂയോര്‍ക്ക്, മനു ന്യൂയോര്‍ക്ക്, ജെന്‍സോ ജോസ്, വൈശാഖ് രാജന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

 

Top