‘കഴിക്ക് മോനെ… ഫ്രണ്ട്‌സിനും കൊടുക്കൂ’;ട്രെന്‍ഡിനൊപ്പം കമന്റുമായി മോഹന്‍ ലാല്‍

ഹാരം കഴിക്കണമെങ്കില്‍, പരീക്ഷയ്ക്ക് പഠിക്കണമെങ്കില്‍, നാട്ടിലേക്ക് തിരിച്ചു വരണമെങ്കില്‍ എന്നിങ്ങനെ വേണ്ട എന്ത് ചെയ്യണമെങ്കിലും റീലിനടിയില്‍ തങ്ങളുടെ ഇഷ്ട താരങ്ങള്‍ കമന്റ് ചെയ്യണം. ഇപ്പോഴത്തെ ട്രെന്‍ഡാണിത്.തൊട്ടുപിന്നാലെ കമന്റ് ബോക്‌സില്‍ താരങ്ങളുടെ കമന്റും എത്തും.എന്നാല്‍ ട്രെന്‍ഡിനൊപ്പം കമന്റുമായി എത്തിയിരിക്കുകയാണ് മോഹന്‍ ലാലും.

ഈ വീഡിയോയില്‍ മോഹന്‍ലാല്‍ കമന്റ് ചെയ്യാതെ ബിസ്‌ക്കറ്റ് കഴിക്കില്ല എന്നായിരുന്നു ആരോമല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടത്. മൂന്ന് ദിവസത്തിനു ശേഷം പോസ്റ്റിന് കമന്റ് എത്തി. ‘കഴിക്ക് മോനെ… ഫ്രണ്ട്‌സിനും കൊടുക്കൂ’ എന്നായിരുന്നു കമന്റ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആരോമല്‍ പാടി പോസ്റ്റ് ചെയുന്ന റീലുകള്‍ക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

ഇതിന് മുമ്പും സോഷ്യല്‍ മീഡിയയില്‍ രസകരമായ ഇത്തരം റീലുകളും അതിനുള്ള മറുപടിയുമായി താരങ്ങളും എത്തിയിട്ടുണ്ട്. ഈ വീഡിയോയ്ക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താലേ പഠിക്കൂ’ എന്ന പോസ്റ്റിന്, ‘പോയിരുന്ന് പഠിക്ക് മോനേ’ എന്നായിരുന്നു ടൊവിനോയുടെ മറുപടി.ബേസില്‍ ജോസഫ് കമന്റ് ചെയ്താല്‍ നാട്ടിലേക്കു വരാം എന്ന് വിദേശത്ത് ആറ് വര്‍ഷമായി ജോലി ചെയ്യുന്ന യുവാവിനുള്ള ബേസിലിന്റെ രസകരമായ മറുപടി ‘മകനേ മടങ്ങി വരൂ’ എന്നായിരുന്നു. മലയാളത്തില്‍ മാത്രമല്ല ഇത് ട്രെന്‍ഡായത്. വിജയ് ദേവരകൊണ്ട വിഡിയോക്ക് കമന്റ് ചെയ്താല്‍ ഞങ്ങള്‍ പരീക്ഷയ്ക്ക് പഠിക്കാം എന്ന പോസ്റ്റിന്, പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഞാന്‍ നിങ്ങളെ നേരിട്ട് വന്ന് കാണാം എന്ന് വിജയ് ദേവരകൊണ്ടയും കമന്റ് ചെയ്തിരുന്നു.

 

View this post on Instagram

 

A post shared by Aromal R (@_aromal__r)

Top