Mohan lal and Devayani to share screen space again

മോഹന്‍ലാലും ദേവയാനിയും വീണ്ടും ഒന്നിക്കുന്നു. തെലുങ്ക് ചിത്രം ജനത ഗാരേജിലാണ് ദേവയാനി മോഹന്‍ലാലിന്റെ ഭാര്യയായി എത്തുന്നത്‌.
ശ്രീനിവാസന്റെ തിരക്കഥയില്‍ ടി.കെ.രാജീവ്കുമാര്‍ സംവിധാനം ചെയ്ത ഒരുനാള്‍ വരും എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ജനത ഗാരേജ് എന്ന തെലുങ്ക് ചിത്രത്തില്‍ തെന്നിന്ത്യയിലെ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. നാഗചൈതന്യയാണ് തെലുങ്കില്‍ നിന്നുള്ള മറ്റൊരു പ്രധാന താരം.

സാമന്തയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. മലയാളത്തില്‍ നിന്ന് ഉണ്ണി മുകുന്ദനും അഭിനയിക്കുന്നുണ്ട്. നിത്യ മേനോനും ചിത്രത്തിലുണ്ടാകുമെന്നും സ്ഥിതീകരിക്കാത്ത വാര്‍ത്തകളുണ്ട്.

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍മാനി, വൈ. രവി ശങ്കര്‍, സി.വി. മോഹന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ബാലേട്ടന്‍, നരന്‍, ഒരു നാള്‍ വരും എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഇതിനു മുമ്പ് മോഹന്‍ലാലും ദേവയാനിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Top