പിണറായിയുടെ പൊലീസ് നോക്കി നിന്നു, മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തി

പാലക്കാട് : ഒടുവില്‍ പാലക്കാടിന്റെ മണ്ണില്‍ വീണ്ടും ആര്‍.എസ്.എസ് മേധാവി ദേശീയ പതാക ഉയര്‍ത്തി.കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിലാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്.

സ്‌കൂളുകളില്‍ പതാക ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിറക്കിയിരിക്കെയാണ് മോഹന്‍ ഭാഗവത് വീണ്ടും പാലക്കാട്ട് എത്തി ദേശീയ പതാക ഉയര്‍ത്തിയത്.

സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത് വലിയ വിവാദമായിരുന്നു.പാലക്കാട് മൂത്താന്തറ കര്‍ണകിയമ്മന്‍ സ്‌കൂളിലായിരുന്നു ഭാഗവത് പതാക ഉയര്‍ത്തിയത്.

ജില്ലാ ഭരണകൂടം തടയാന്‍ ശ്രമിച്ചതാണ് വിവാദത്തിന് കാരണമായിരുന്നത്.

വിലക്ക് ലംഘിച്ച് അന്ന് ഭാഗവത് പതാക ഉയര്‍ത്തിയതിനെതിരെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിക്ക് തുനിഞ്ഞിരുന്നു.

ഈ നടപടിയാണ് ആര്‍.എസ്.എസ്. മേധാവിയെ വീണ്ടും പാലക്കാട്ട് എത്തിച്ചത്.

നൂറ് കണക്കിന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തിയായിരുന്നു പതാക ഉയര്‍ത്തല്‍.

സംസ്ഥാന പൊലീസ് സ്‌കൂളിന് പുറത്ത് നിരീക്ഷിച്ച് നിന്നെങ്കിലും ഒരാള്‍ പോലും അകത്ത് കയറിയില്ല.

Top