പതിറ്റാണ്ടുകള്‍ നീണ്ട കേസിന് ഉചിതമായ പരിസമാപ്തി: മോഹന്‍ ഭാഗവത്

Mohan Bhagwat

ന്യൂഡല്‍ഹി: പതിറ്റാണ്ടുകള്‍ നീണ്ട കേസിന് ഉചിതമായ പരിസമാപ്തിയാണ് ഉണ്ടായിരിക്കുന്നതെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. വിധി ഒരിക്കലും ഒരു വിജയമോ പരാജയമോ അല്ല. സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്തണം. രാമക്ഷേത്രം നിര്‍മിക്കാനായി എല്ലാവരും ഒന്നിക്കേണ്ട സമയമാണിതെന്നും നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു.

വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പതിറ്റാണ്ടുകളുടെ നിയമപോരാട്ടത്തിന് ശേഷമുള്ള അവസാന പര്യവസാനമാണിത്. എല്ലാ പാര്‍ട്ടികളുടെയും വാദം കേട്ടു. എല്ലാവര്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. സഹായിച്ചവരും ജീവന്‍ ബലിയര്‍പ്പിച്ചവരുമായ എല്ലാവരോടും ഞങ്ങള്‍ നന്ദി പറയുന്നു.വിധിയെവിജയമോ പരാജയമോ ആയി നാം കാണരുത്’ അദ്ദേഹം പറഞ്ഞു.

‘പ്രശ്നം അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു, അത് സംഭവിച്ചു. കേസിന്റെ എല്ലാ വശങ്ങളും വിലയിരുത്തുകയും സത്യവും നീതിയും ഉയര്‍ത്തിക്കാട്ടുകയും ചെയ്തു,’ മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

Top