ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്നും ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ലെന്നും മോഹന്‍ ഭഗവത്

Mohan Bhagwat

ഭോപ്പാല്‍: ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്നും ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ലെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് തലവന്‍ മോഹന്‍ ഭഗവത്. ഇന്ത്യയെയും ഹിന്ദുക്കളെയും വേര്‍തിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ല, ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ല,’ ശനിയാഴ്ച മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നടന്ന ഒരു പരിപാടിയില്‍ ഭഗവത് പറഞ്ഞു. ‘ഇന്ത്യ ഒറ്റയ്ക്ക് നിന്നു. ഇതാണ് ഹിന്ദുത്വയുടെ സത്ത. ഇക്കാരണത്താല്‍ ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഭജനത്തിന് ശേഷം, ഇന്ത്യ തകര്‍ന്ന് പാകിസ്ഥാന്‍ രൂപീകരിച്ചു. നമ്മള്‍ ഹിന്ദുക്കളാണെന്ന ആശയം മറന്നതിനാലാണ് ഇത് സംഭവിച്ചത്, അവിടെയുള്ള മുസ്ലീങ്ങളും ഇത് മറന്നു. ആദ്യം സ്വയം ഹിന്ദുക്കള്‍ എന്ന് കരുതുന്നവരുടെ ശക്തി കുറഞ്ഞു, പിന്നെ അവരുടെ എണ്ണം കുറഞ്ഞു. അതുകൊണ്ട് പാകിസ്ഥാന്‍ ഇന്ത്യയായില്ലെന്ന് ഇന്ത്യയുടെ വിഭജനത്തെക്കുറിച്ച് സംസാരിക്കവേ, ഭഗവത് പറഞ്ഞു.

ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുവരുന്നതായും ആര്‍എസ്എസ് മേധാവി പറഞ്ഞു. ‘ഹിന്ദുക്കളുടെ എണ്ണവും ശക്തിയും കുറഞ്ഞുവരുന്നതായി നിങ്ങള്‍ക്ക് കാണാം. അല്ലെങ്കില്‍ ഹിന്ദുത്വ വികാരം കുറഞ്ഞു”. വിഭജന സമയത്ത് ഇന്ത്യ അനുഭവിച്ച കഷ്ടപ്പാടുകള്‍ മറക്കരുതെന്ന് ഒരു പുസ്തക പ്രകാശന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍എസ്എസ് മേധാവി പറഞ്ഞിരുന്നു.

Top