സോഷ്യല്‍ മീഡിയയുടെ ഉപയോഗം ഒരാളെ അഹങ്കാരിയാക്കുന്നുവെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത്

നാഗ്പൂര്‍: സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത്. ആര്‍ എസ് എസിന്റെ മുഖപത്രമായ പാഞ്ചജന്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ ഭഗവതിന്റെ പ്രസ്താവന.

സോഷ്യല്‍ മീഡിയ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളിലേയ്ക്ക് ഇറങ്ങിചെല്ലുന്നതും പ്രശംസനീയമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം ഒരാളെ അഹങ്കാരിയാക്കും. ഒരു സമൂഹത്തിന്റെ ഭാഗമാണ് താനെന്ന ചിന്ത ഇവര്‍ക്ക് നഷ്ടമാകുമെന്നും അദ്ദേഹം അറിയിച്ചു.

ആര്‍ എസ് എസ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എനിക്ക് കഴിയുന്നതുപോലെ ഞാനും സജീവമാകാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ദോഷവശങ്ങളെ കുറിച്ച് നമ്മള്‍ ബോധവാന്മാരാകണമെന്നും ഭഗവത് വ്യക്തമാക്കി.

Top