ഇന്ത്യയിലുള്ളവരെല്ലാം ഹിന്ദുക്കള്‍, അയോധ്യയില്‍ എത്രയും വേഗം രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന്‌

mohanbadgavath

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. നമ്മുടെ സംസ്‌കാരം ഐക്യത്തിന്റെതാണെന്നും ഭാഗവത് പറഞ്ഞു. ആര്‍എസ്എസിന്റെ ത്രിദിന പ്രഭാഷണ പരമ്പയ്ക്കിടെയാണ് മോഹന്‍ ഭാഗവത് ഇത് പറഞ്ഞത്.

അയോധ്യയില്‍ എത്രയും വേഗം രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും അദ്ദേഹം അറിയിച്ചു. അവിടെ നേരത്തേ രാമക്ഷേത്രം ഉണ്ടായിരുന്നു. ക്ഷേത്രം നിര്‍മ്മിക്കുന്നതോടെ ഹിന്ദു-മുസ്ലീം തര്‍ക്കം അവസാനിക്കുമെന്നും ഭാഗവത് പറഞ്ഞു.

ഗോരക്ഷകരുടെ അക്രമത്തേക്കുറിച്ചുള്ള ചോദ്യത്തിന് ഗോരക്ഷകര്‍ ആള്‍ക്കൂട്ട അക്രമണങ്ങളും സംഘര്‍ഷവും കൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നായിരുന്നു മറുപടി. ആര്‍എസ്എസ് മിശ്രവിവാഹങ്ങള്‍ക്കെതിരെല്ലായെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഇത്തരം സംഭവങ്ങളെ ഒരിക്കലും ന്യായീകരിക്കാന്‍ ആകില്ല. ഇത്തരക്കാര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീവ്ര ഹിന്ദുത്വ സംഘടനയെന്ന് കരുതപ്പെടുന്ന ആര്‍.എസ്.എസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നതിന് വേണ്ടിയാണ് വിവിധ മേഖലകളിലുള്ള പ്രതിഭകളെ ഉള്‍പ്പെടുത്തി മൂന്ന് ദിവസത്തെ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ചടങ്ങിലേക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അടക്കമുള്ളവര്‍ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇവരാരും എത്തിയിരുന്നില്ല.

Top