എയര്‍ ഇന്ത്യയുടെ പുതിയ നടത്തിപ്പുകാരന്‍ ഒരു ഇന്ത്യക്കാരനായിരിക്കണമെന്ന് ഭാഗവത്‌

mohanbadgavath

മുംബൈ: ഒരു ഇന്ത്യക്കാരനോ ഇന്ത്യന്‍ കമ്പനിക്കോ മാത്രമേ എയര്‍ ഇന്ത്യയെ കൈമാറാവൂ എന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. നല്ല രീതിയില്‍ നടത്താന്‍ കഴിയുന്നവര്‍ക്ക് വേണം എയര്‍ ഇന്ത്യ കൈമാറാന്‍. പക്ഷേ പുതിയ നടത്തിപ്പുകാരന്‍ തീര്‍ച്ചയായും ഒരു ഇന്ത്യന്‍ കമ്പനി തന്നെയായിരിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

മുംബൈയില്‍ പ്രഭാഷണത്തിനിടെയാണ് എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനിരിക്കുന്ന സര്‍ക്കാരിന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. ലോകത്ത് ഒരു രാജ്യത്തും അവരുടെ ദേശീയ വിമാന കമ്പനിയില്‍ 49 ശതമാനത്തില്‍ കൂടുതല്‍ ഓഹരിപങ്കാളിത്തം വിദേശ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടില്ല. ജര്‍മ്മനിയില്‍ വിദേശ പങ്കാളിത്തം 29 ശതമാനം മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.

കടബാധ്യത വസ്തുതയാണെങ്കിലും 30 ആഗോള വിമാനത്താവളങ്ങളില്‍ ഇറങ്ങാനുള്ള ലൈസന്‍സും പരിശീലനം സിദ്ധിച്ച ജീവനക്കാരും എയര്‍ ഇന്ത്യക്കുണ്ട്, എയര്‍ ഇന്ത്യയുടെ നടത്തിപ്പ് ശരിയായ രീതിയിലായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിനിമയത്തിന് തീര്‍ച്ചയായും നിശ്ചിത തുക നോട്ടുതന്നെ വേണം. ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കുന്നവരായിരിക്കും നിങ്ങളൊക്കെ, പക്ഷേ എല്ലാവര്‍ക്കും അത് സാധിക്കണമെന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

Top