ഹിന്ദുക്കളെ ഒന്നിപ്പിക്കാനാണ് ആര്‍.എസ്.എസ് രൂപം കൊണ്ടതെന്ന് മോഹന്‍ ഭാഗവത്

mohanbagavath

ന്യൂഡല്‍ഹി : ഹിന്ദുക്കളെ ഒന്നിപ്പിക്കാനാണ് ആര്‍.എസ്.എസ് രൂപം കൊണ്ടതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ആര്‍.എസ്.എസിന്റെ ഹിന്ദുത്വം ആരെയെങ്കിലും എതിര്‍ക്കാനുള്ളതല്ല. വിഭിന്നതയുടെ വിവേചനം പാടില്ലെന്നതാണ് സംഘടനയുടെ നിലപാട്. ആര്‍.എസ് എസാണ് ഏറ്റവും വലിയ ജനാധിപത്യ സംഘടനയെന്നും മോഹന്‍ഭാഗവത് വ്യക്തമാക്കി.

ഹിന്ദുക്കള്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ദുരിതത്താല്‍ വിലപിക്കുകയാണെന്നും, ഹിന്ദുക്കള്‍ ഒന്നിക്കണമെന്നും മോഹന്‍ ഭാഗവത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സിംഹം ഒറ്റയ്ക്കാണെങ്കില്‍ ചെന്നായ്ക്കള്‍ അതിനെ കടിച്ച് കീറി നശിപ്പിക്കും. അതിനാല്‍ ഹിന്ദുക്കള്‍ ഒന്നിക്കണമെന്നും മോഹന്‍ ഭാഗവത് ചിക്കാഗോയില്‍ പറഞ്ഞു. ചിക്കാഗോയിലെ ലോക ഹിന്ദു കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.

‘ഒരുമിച്ചു നില്‍ക്കുകയെന്നത് ഹിന്ദുക്കളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ ഞങ്ങളുടെ കാര്യകര്‍ത്താക്കള്‍ ഹിന്ദുക്കള്‍ക്കരികിലേക്ക് പോയി അവര്‍ സംഘടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. അവര്‍ പറയാറുള്ളത് സിംഹം കൂട്ടമായി നടക്കില്ലെന്നാണ്. പക്ഷേ സ്വന്തം കാട്ടിലെ രാജാവായ സിംഹമായാല്‍ പോലും ഒറ്റയ്ക്കാണെങ്കില്‍ കാട്ടുനായ്ക്കള്‍ ഒരുമിച്ചു വന്നാല്‍ ഇല്ലാതാക്കാനാവുന്നതേയുള്ളൂ.’ അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കള്‍ സമഗ്രാധിപത്യത്തിന് ആഗ്രഹിക്കുന്നില്ലെന്നും ഭാഗവത് പറഞ്ഞു. ഒരു സമൂഹമെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഹിന്ദു സമൂഹം അഭിവൃദ്ധി പ്രാപിക്കുക. മനുഷ്യരാശിയുടെ നന്മക്കായി സമുദായ നേതാക്കള്‍ ഐക്യത്തോടെ കര്‍മരംഗത്തിറങ്ങണമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

മേധാവിത്വം പുലര്‍ത്തണമെന്ന ആഗ്രഹം ഹിന്ദു സമുദായത്തിന് ഇല്ല. ഒരുമിച്ച് നിന്നാലെ ഹിന്ദു സമൂഹത്തിന് ഉന്നമനം ഉണ്ടാകൂ. എന്നാല്‍ ഹിന്ദുക്കളെ സംബന്ധിച്ച് ഒരുമിച്ച് നില്‍ക്കുന്നത് എളുപ്പമല്ല. ആരെയെങ്കിലും എതിര്‍ക്കാനല്ല ഹിന്ദുക്കള്‍ ശ്രമിക്കുന്നത്. എതിര്‍ശക്തികളെയും ജീനിക്കാന്‍ അനുവദിക്കണം. നമ്മളെ എതിര്‍ക്കുന്നവരും ഇവിടെ ഉണ്ട്. അവരെ ഉപദ്രവിക്കാതെ പിടിച്ചു നിര്‍ത്തണമെന്നും ഭാഗവത് വ്യക്തമാക്കി.

Top