Mohan Bhagwat: Don’t force anyone to say ‘Bharat Mata ki Jai’

ലക്നൗ: ആരെയും ഭാരത് മാതാ കി ജയ് വിളിക്കാന്‍ നിര്‍ബന്ധിപ്പിക്കരുതെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ലോകം മുഴുവന്‍ ഭാരത് മാതാ കി ജയ് വിളിക്കണമെന്ന പരമാര്‍ശത്തിനു പിന്നാലെയാണ് നിലപാടില്‍ അയവു വരുത്തി ആര്‍എസ്എസ് രംഗത്തെത്തുന്നത്.

നമ്മുടെ ജീവിതത്തിലൂടെ ലോകത്തിനു നല്ല സന്ദേശം നല്‍കാണാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം അനുയായികളോട് പറഞ്ഞു. ലക്നൗവില്‍ ആര്‍എസ്എസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ ആശയങ്ങളെയും ചിന്തകളെയും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കരുത്. ലോകത്തിനു മുന്നില്‍ നമ്മുടെ ജീവിതം മാതൃകയായിരിക്കണം. മറ്റുള്ളവര്‍ക്ക് പ്രചോദനമാകേണ്ട രീതിയിലാണ് നാം ജീവിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴുത്തില്‍ കത്തിവെച്ചാലും ഭാരത് മാതാ കി ജയ് വിളിക്കില്ലെന്ന അസാദുദ്ദീന്‍ ഒവൈസിയുടെ പ്രസ്താവനയാണ് ഇന്ത്യയില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിവെച്ചത്. ഇന്ത്യക്കാര്‍ എല്ലാവരും ഭാരത് മാതാ കി ജയ് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ആര്‍എസ്എസും രംഗത്തെത്തിയിരുന്നു.

Top