പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയും ; ജയിലുകളില്‍ ഗോശാലകള്‍ വേണമെന്ന് മോഹന്‍ ഭാഗവത്

പൂനെ : പശുക്കളെ പരിപാലിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ തടവുകാരുടെ കുറ്റവാസന കുറയുമെന്നും രാജ്യത്തെ ജയിലുകളില്‍ ഗോശാലകള്‍ തുറക്കണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ചില ജയിലുകളില്‍ ഗോശാലകള്‍ തുറന്നപ്പോള്‍ അവയെ പരിപാലിച്ചിരുന്ന തടവുകാരില്‍ കുറ്റവാസന കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് ലോക വ്യാപകമായി നടപ്പാക്കണമെങ്കില്‍ അതിന് രേഖകളും തെളിവുകളും ആവശ്യമാണ്. അതിനാല്‍ പശുക്കളെ പരിപാലിക്കുന്ന തടവുകാരുടെ മാനസികാവസ്ഥ നിരന്തരം പരിശോധിക്കണം. അവരിലുണ്ടാവുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പശുക്കള്‍ പാലും ഇറച്ചിയും മാത്രം നല്‍കുന്നവരാണെന്നാണ് വിദേശികളുടെ ധാരണ. എന്നാല്‍ ഇന്ത്യയില്‍ പശുക്കളെ പരിപാലിക്കുന്നത് പാലിന് വേണ്ടി മാത്രമല്ല, തികച്ചു പാവനമായ അന്തരീക്ഷത്തിലാണ് ഇന്ത്യയില്‍ പശുക്കളെ സംരക്ഷിക്കുന്നത്. ആരും ശ്രദ്ധിക്കാനില്ലാത്ത പശുക്കളെ പരിപാലിക്കാന്‍ കൂടുതല്‍ പേര്‍ രംഗത്തുവരണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.

Top