‘മോദിയാണെങ്കില്‍ സാധ്യമാകും’ ; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ഒരുപ്രധാന പ്രശ്‌നം പരിഹരിച്ചെന്ന് മോഹന്‍ ഭാഗവത്‌

നാഗ്പൂര്‍ : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ഒരുപ്രധാന പ്രശ്‌നം പരിഹരിച്ചെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കാനും ആര്‍എസ്എസ് തലവന്‍ മറന്നില്ല. ‘മോദി ഹൈന്‍ തോ മുംമ്കിന്‍ ഹൈന്‍'(മോദിയാണെങ്കില്‍ സാധ്യമാകും) എന്നായിരുന്നു ഭാഗവതിന്റെ അഭിനന്ദനം.

ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ സ്വാതന്ത്ര്യദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.

ഇനിമുതല്‍ രാജ്യത്തെ മറ്റ് പൗരന്മാരെപ്പോലെ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കും സമാധാനത്തോടെ ജീവിക്കാം. അവര്‍ക്ക് തുല്യ അവസരമാണ് കൈവന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ശക്തമായ ഭരണനേതൃത്വമാണ് ഇതിന് പിന്നില്‍. ജമ്മുകശ്മീരിലെയും രാജ്യത്തെയും മൊത്തം ജനങ്ങളുടെ ആവശ്യമാണ് സാധ്യമായതെന്നും ഭാഗവത് വ്യക്തമാക്കി.

Top