മോഹന്‍ ബഗാന്‍ ആരാധകര്‍ ഇന്ത്യന്‍ ആരോസിന് സ്റ്റാന്റിംഗ് ഒവേഷന്‍ നല്‍കി ആദരിച്ചു

indian arrows

കൊല്‍ക്കത്ത: ഇന്ത്യന്‍ ആരോസ്-മോഹന്‍ ബഗാന്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ആരോസിന് മോഹന്‍ ബഗാന്‍ ആരാധകരുടെ ആദരം. ഇന്ത്യന്‍ ആരോസിനു മോഹന്‍ ബഗാന്‍ ആരാധകര്‍ സ്റ്റാന്റിംഗ് ഒവേഷന്‍ നല്‍കി ആദരിക്കുകയായിരുന്നു.

ഇന്ത്യന്‍ ഫുട്‌ബോളിന് പ്രശസ്തമായ കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാനെതിരെ പത്തുപേരുമായി കളിച്ച് സമനില നേടിയ ഇന്ത്യന്‍ യുവനിരയ്ക്ക് മോഹന്‍ ബഗാന്‍ ആരാധകരുടെ ബഹുമാനം ഏറ്റുവാങ്ങാന്‍ വളരെ പെട്ടെന്ന് സാധിച്ചു. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയെ പ്രധിനിധികരിച്ചവര്‍ 1-1നാണ് ബഗാനെ സമനിലയില്‍ തടഞ്ഞത്.

മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശത്തിന്റെ നിമിഷങ്ങളാണ് സമ്മാനിച്ചത്. ആരോസിന് വേണ്ടി മലയാളി താരം രാഹുല്‍ മികച്ചൊരു ഗോള്‍ നേടിയിരുന്നു. മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് മോഹന്‍ ബാഗനാണ്.

രണ്ട് മോഹന്‍ ബഗാന്‍ പ്രതിരോധ താരങ്ങളെ മറികടന്ന് മലയാളിയായ രാഹുല്‍ ബാലനാണ് ആരോസിന് സമനില നേടി കൊടുത്തത്. ചെന്നൈ സിറ്റി എഫ്‌സിക്കെതിരെയാണ് മോഹന്‍ ബഗാന്റെ അടുത്ത മത്സരം. ഈസ്‌റ് ബംഗാളിനെതിരെയാണ് ഇന്ത്യന്‍ ആരോസിന്റെ അടുത്ത മത്സരം.

Top