വാഹനാപകടത്തില്‍ ഷമിക്ക് പരിക്കേറ്റിട്ടില്ലെന്ന് ഡെറാഡൂണ്‍ പൊലീസ്

SHAMI

ഡറാഡൂണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അപകടത്തില്‍ പരിക്കേറ്റുവെന്ന വാര്‍ത്ത തെറ്റെന്ന് ഡെറാഡൂണ്‍ പൊലീസ്.

അദ്ദേഹത്തിന്റെ വാഹനവ്യൂഹങ്ങളില്‍ ഒന്ന് അപകടത്തില്‍പ്പെട്ടുവെന്നും എന്നാല്‍ കാറില്‍ ഷമി ഉണ്ടായിരുന്നില്ലെന്നും, പരുക്കേറ്റിട്ടില്ലെന്നും പൊലീസ് ഓഫീസര്‍ ദില്‍വാര്‍ സിംഗ് വ്യക്തമാക്കി.

ഡറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ വാഹനം അപകടത്തില്‍പ്പെട്ടെന്നും അദ്ദേഹം പരുക്കേറ്റ് ആശുപത്രിയിലാണന്നുമായിരുന്നു വാര്‍ത്തകള്‍ വന്നത്. എഎന്‍ഐ ആണ് ഷമിക്ക് പരിക്കേറ്റതായ വാര്‍ത്ത പുറത്തുവിട്ടത്.

Top