മട്ടന്‍ ബിരിയാണിയുണ്ടാക്കി രവിശാസ്ത്രിക്ക് കൊടുത്ത് വിട്ട് മുഹമ്മദ് ഷമി

മുംബൈ: കടുത്ത ബിരിയാണി പ്രേമിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. കഴിഞ്ഞ ചെറിയ പെരുന്നാളിന് വീട്ടിലുണ്ടാക്കിയ മട്ടന്‍ ബിരിയാണി ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിക്ക് പാര്‍സല്‍ അയച്ചിരിക്കുകയാണ് ഷമി. ബിരിയാണിക്കൊപ്പം സേമിയ പായസവുമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഷമി ട്വീറ്റ് ചെയ്തു.

ഇതെല്ലാം കൊടുത്തിവിട്ടിട്ടുണ്ടെന്നും അല്‍പസമയത്തിനകം എത്തുമെന്നുമാണ് ഷമി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം രവി ശാസ്ത്രിയെ ടാഗ് ചെയ്യുകയും ചെയ്തു. ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം ഒരുമിച്ചിരുന്ന് കഴിക്കാമെന്നും സേമിയ പായസത്തിനു വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നതെന്നും രവി ശാസ്ത്രി ട്വീറ്റ് ചെയ്തു.

Top