ലിവര്‍പൂളുമായുള്ള കരാര്‍ പുതുക്കി മുഹമ്മദ് സലാ

salah

മുഹമ്മദ് സലാ ലിവര്‍പൂളുമായുള്ള കരാര്‍ അഞ്ച് വര്‍ഷത്തേക്ക് നീട്ടി. പുതിയ കരാര്‍ പ്രകാരം സലാ 2023 വരെ ലിവര്‍പൂളില്‍ തുടരും. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ മികച്ച പ്രകടനമാണ് പുതിയ കരാറിന് ഇടയാക്കിയത്.

കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന് വേണ്ടി എല്ലാ മത്സരങ്ങളിലും കൂടി സലാ 44 ഗോളുകള്‍ നേടിയിരുന്നു. പി.എഫ്.എ അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകളും താരം കഴിഞ്ഞ സീസണില്‍ നേടിയിരുന്നു. ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സലാ എത്തിച്ചെങ്കിലും പരുക്കുമൂലം താരത്തിന് ഫൈനല്‍ പൂര്‍ത്തിയാക്കാനായിരുന്നില്ല.

Top