ദേശീയ പതാക കാവി പതാകയായിരിക്കണമെന്ന് പറഞ്ഞവരാണ് ആർഎസ്എസ്: മുഹമ്മദ് റിയാസ്

കണ്ണൂര്‍: സ്വതന്ത്ര്യ ഇന്ത്യയുടെ ദേശീയ പതാക കാവി പതാകയായിരിക്കണമെന്ന് പറഞ്ഞവരാണ് ആര്‍എസ്എസെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പയ്യന്നൂരിൽ കെ കേളപ്പനൊപ്പം ഉപ്പ് കുറുക്കിയവരിൽ ഒരാൾ പി കൃഷ്ണപ്പിള്ളയാണ്. ആര്‍എസ്എസിന് കൊടി പിടിക്കുന്ന നിലപാടാണ് കോൺഗ്രസിന്‍റേതെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.

കമ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാതന്ത്ര്യ സമരത്തിൽ പങ്കില്ലെന്ന് ആര്‍എസ്എസിനൊപ്പം കോൺഗ്രസും പറയുന്നു. പാലക്കാട്ടെ ഷാജഹാന്‍റെ കൊലപാതകത്തെ കുറിച്ച് ഒന്നും മിണ്ടാൻ യുഡിഎഫ് തയ്യാറായില്ല. ഒന്നാം കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിച്ചത് പോലെ രണ്ടാം പിണറായി സർക്കാരിനെയും തകർക്കാൻ ശ്രമിക്കുന്നുവെന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. കണ്ണൂരിൽ നടന്ന ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്.

Top