മുന്‍ ഈജിപ്ത്യന്‍ പ്രസിഡന്റിന്റെ മരണം: അന്വേഷണം വേണമെന്ന യു.എന്‍ ആവശ്യം തള്ളി ഈജിപ്റ്റ്

കെയ്‌റോ: മുന്‍ ഈജിപ്റ്റ് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന യു.എന്‍ നിലപാടിനെതിരെ ഈജിപ്റ്റ് സര്‍ക്കാര്‍. സ്വാഭാവിക മരണത്തെ രാഷ്ട്രീയവല്‍ക്കിരിക്കാനാണ് യുഎന്‍ ശ്രമിക്കുന്നതെന്ന് ഈജിപ്റ്റ് വിദേശകാര്യമന്ത്രാലയം ആരോപിച്ചു.

കോടതി മുറിയില്‍ കുഴഞ്ഞു വീണാണ് മുര്‍സി മരിച്ചത്. മുര്‍സിയുടേത് സ്വാഭാവിക മരണമാണ്. ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് യു.എന്‍ ശ്രമിക്കുന്നത്. ഈജിപ്ത് വിദേശകാര്യ വക്താവ് അഹമ്മദ് ഹഫേസാണ് യു.എന്‍ നിലപാടില്‍ അതൃപ്തിയറിയിച്ച് രംഗത്തെത്തിയത്.

കസ്റ്റഡിയിലിരിക്കെ സംഭവിച്ച മരണമെന്ന നിലയില്‍ സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നാണ് ഇന്നലെ യു.എന്‍ മനുഷ്യാവകാശ വിഭാഗം ആവശ്യപ്പെട്ടത്. മുര്‍സിയുടേത് ആസൂത്രിത കൊലപാതമാണെന്ന് നേരത്തെ മുസ്ലിം ബ്രദര്‍ഹുഡ് ആരോപിച്ചിരുന്നു. മൃതദേഹം സൈന്യത്തിന്റെ നിയന്ത്രണത്തില്‍ സംസ്‌കരിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ഉണ്ട്.

Top