യൂസഫ് തരിഗാമിയെ കണ്ടെത്തുന്നതിന് സുപ്രീകോടതിയില്‍ സി.പി.എമ്മിന്റെ റിട്ട് ഹര്‍ജി

ന്യൂഡല്‍ഹി: കരുതല്‍ തടങ്കലില്‍ കഴിയുന്ന എം.എല്‍.എയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ കണ്ടെത്തുന്നതിന് സി.പി.എമ്മിന്റെ റിട്ട് ഹര്‍ജി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സുപ്രിം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്.

അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച നല്‍കിയ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ചത്തേക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഎം എംഎല്‍എ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാനായി കശ്മീരിലെത്തിയ ഇടത് നേതാക്കളായ സീതാറാം യെച്ചൂരിക്കും ഡി രാജയ്ക്കും അദ്ദേഹത്തിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല.

Top