ഷൂട്ടിംഗ് തടയില്ല; ജോജു ജോര്‍ജിന് എതിരെയാണ് പ്രതിഷേധം: മുഹമ്മദ് ഷിയാസ്

കൊച്ചി: സിനിമ ചിത്രീകരണം തടയുന്നതില്‍ നിന്ന് പിന്മാറിയതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. സിനിമ മേഖലയ്‌ക്കെതിരെയല്ല, ജോജു ജോര്‍ജിന് എതിരെയാണ് പ്രതിഷേധമെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തടഞ്ഞത് സംവിധായന്‍ ബി ഉണ്ണികൃഷ്ണനാണ്.

നടന്‍ ജോജു ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷമ പറയണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കേസില്‍ അറസ്റ്റിലായ ഐഎന്‍ടിയുസി നേതാവിനെ പൊലീസ് പീഡിപ്പിച്ചെന്ന് ടോണി ചമ്മിണി ആരോപിച്ചു.

 

Top