വിലക്ക് കഴിഞ്ഞു, മുഹമ്മദ് ഷെഹ്‌സാദ് അഫ്ഗാന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരികെയെത്തുന്നു

അഫ്ഗാനിസ്ഥാന്‍:ഒരു വര്‍ഷത്തെ വിലക്കിനു ശേഷം അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ കീപ്പറുമായ മുഹമ്മദ് ഷെഹ്‌സാദ് ടീമിലേക്ക് മടങ്ങിയെത്തുന്നു. ഐസിസിയുടെ ആന്റി ഡോപിംഗ് നിയമങ്ങളെ ലംഘിച്ചതിനാണ് ഷെഹ്‌സാദിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

2017 ജനുവരി മുതലായിരുന്നു വിലക്ക്. ഈ മാസം ജനുവരി 17നു വിലക്ക് അവസാനിക്കും.

അടുത്ത മാസം സിംബാബ്‌വേയ്‌ക്കെതിരെയുള്ള ഏകദിന, ടി20 സ്‌ക്വാഡുകളിലേക്കാണ് ഷെഹ്‌സാദ് തിരികെ എത്തിയിരിക്കുന്നത്. ഷാര്‍ജ്ജയിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

Top