‘മിഷന്‍ പിഡബ്ല്യൂഡി’ക്ക് രൂപം നല്‍കിയെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പാക്കാനും സുതാര്യത ഉറപ്പാക്കാനുമായി ‘മിഷന്‍ പിഡബ്ല്യൂഡി’ക്ക് രൂപം നല്‍കിയെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതിനായി പ്രത്യേക ടീം രൂപവത്കരിക്കുകയും രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്യും. വകുപ്പുകളെ ഏകോപിപ്പിക്കാന്‍ ജില്ലാ തലത്തില്‍ ഡിഐസിസിയും പ്രവര്‍ത്തിക്കും.

റോഡിന്റെ പരിപാലനം പ്രധാന പ്രശ്‌നമാണെന്നും മഴയത്ത് മരാമത്ത് പണികള്‍ നിലവില്‍ നടത്താന്‍ കഴിയില്ലെന്നും അത്തരം സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. റണ്ണിങ് കോണ്‍ട്രാക്റ്റ് നടപ്പാക്കുമെന്നും പരിപാലന ചുമതല കരാര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ നേരിട്ടു പോകുന്നത് വലിയ അനുഭവമാണെന്നും എല്ലാ മണ്ഡലത്തിലും പോകാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥര്‍ മന്ത്രിയോട് നേരിട്ട് പരാതി പറയുന്നതില്‍ തെറ്റില്ലെന്നും ഇതിനെതിരെയുള്ള ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദേശം നല്‍കുകയും ഉത്തരവിറക്കിയ ചീഫ് എന്‍ജിനീയറോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതായും മന്ത്രി അറിയിച്ചു.

Top