കടലാക്രമണം നേരിട്ട ശംഖുമുഖത്തെത്തി മുഹമ്മദ് റിയാസും ആന്റണി രാജുവും

തിരുവനന്തപുരം: കടലാക്രമണം നേരിട്ട ശംഖുമുഖത്ത് മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും ആന്റണി രാജുവുമെത്തി. കടലാക്രമണത്തില്‍ തകര്‍ന്ന റോഡുകള്‍ ഉടന്‍ നന്നാക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

‘അടിയന്തരമായി റോഡ് നന്നാക്കാനുള്ള പ്രവര്‍ത്തനം തുടങ്ങും. വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. നഷ്ടങ്ങള്‍ കണക്കാക്കുന്നതിനായാണ് നേരിട്ട് സന്ദര്‍ശനം നടത്തിയത്,’ അദ്ദേഹം പറഞ്ഞു.

18 മീറ്റര്‍ വീതിയിലും 50 മീറ്റര്‍ നീളത്തിലുമാണ് ശംഖുമുഖത്തെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന റോഡ് തകര്‍ന്നത്. സ്ഥലം എംഎല്‍എ കൂടിയായ ആന്റണി രാജു, തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരും സംഘത്തിലുണ്ടായിരുന്നു.

 

Top