ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ക്ക് മാറ്റം; കോഴിക്കോടിന്റെ ചുമതല മുഹമ്മദ് റിയാസിന്

തിരുവനന്തപുരം: കോഴിക്കോട് – വയനാട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ പരസ്പരം മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങി. കോഴിക്കോടിന്റെ ചുമതല ഇനി മുതല്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനായിരിക്കും.

കോഴിക്കോടിന്റെ ചുമതലയുണ്ടായിരുന്ന എ.കെ ശശീന്ദ്രന് വയനാടിന്റെ ചുമതല നല്‍കി. ചുമതല മാറ്റത്തിന്റെ കാരണം വ്യക്തമല്ല. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്.

 

Top