പാക് താരം മുഹമ്മദ് ഹഹീദിന്റെ കോവിഡ് ഫലം നെഗറ്റീവ്

പാക് താരം മുഹമ്മദ് ഹഫീദിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കോവിഡ് പ്രൊട്ടോകോള്‍ ലംഘിച്ച് ബയോ ബബിളിന് പുറത്തു പോയതായിരുന്നു ഹഫീദ്. ഈ സുരക്ഷ വീഴ്ചയ്ക്ക് ശേഷം താരത്തെ അഞ്ച് ദിവസത്തേക്ക് ബോര്‍ഡ് ഐസൊലേറ്റ് ചെയ്തിരുന്നു. ടെസ്റ്റ് നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് ബാക്കി സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് ശേഷം താരത്തിന് ടീമില്‍ ചേരാം.

രണ്ടാം ടെസ്റ്റിന് മുമ്പാണ് സംഭവം. ബയോ ബബിളിന് അടുത്തുള്ള ഗോള്‍ഫ് കോഴ്‌സിലേക്ക് ചെന്ന താരം അവിടെ പ്രായമായ ഒരു ആരാധികയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.

Top