ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ഐപിഎല്ലില്‍ കളിക്കുമെന്ന് മുഹമ്മദ് ആമിര്‍

മുംബൈ: ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ഐപിഎല്ലില്‍ കളിക്കുമെന്ന് പാക് താരം മുഹമ്മദ് ആമിര്‍. ഇംഗ്ലണ്ടില്‍ തന്നെ താമസിച്ച് ബ്രിട്ടീഷ് പൗരത്വം എടുക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ഇപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്. ആറോ ഏഴോ വര്‍ഷങ്ങള്‍ കൂടി ഞാന്‍ ക്രിക്കറ്റ് കളിക്കും. എങ്ങനെ കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്ന് നോക്കാം. എന്റെ കുട്ടികള്‍ ഇംഗ്ലണ്ടില്‍ വളരും, ഇവിടെത്തന്നെ പഠിക്കും. അതുകൊണ്ട് തന്നെ ഞാന്‍ കൂടുതലും ഇവിടെയാവുമെന്നതില്‍ സംശയമില്ല. ഇപ്പോള്‍ എങ്ങനെയാണ് ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കുക എന്നതിനെപ്പറ്റി ഞാന്‍ ആലോചിച്ചിട്ടില്ല. മറ്റ് അവസരങ്ങളെപ്പറ്റിയും ഇപ്പോള്‍ ആലോചനയില്ല. ഭാവിയില്‍ ബ്രിട്ടീഷ് പൗരത്വം ലഭിച്ചതിനു ശേഷം ഇക്കാര്യങ്ങളെപ്പറ്റി ആലോചിക്കും. ബ്രിട്ടീഷ് പൗരത്വമെടുത്ത് ഐപിഎലില്‍ കളിക്കുക എന്നതാണ് ആലോചിക്കുന്നത്.”- ആമിര്‍ പറഞ്ഞു.

 

Top