മൊഹാലിയില്‍ കെട്ടിടം തകര്‍ന്ന് വീണ് നിരവധി പേര്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മൊഹാലി: മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ കുടുങ്ങി. പഞ്ചാബിലെ മൊഹാലിയില്‍ ഖറാര്‍-ലാന്‍ഡ്രന്‍ റോഡില്‍ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. രണ്ടു പേരെ രക്ഷപ്പെടുത്തി.

ജെസിബി ഉപയോഗിച്ച് കെട്ടിടത്തിന്റെ അടിത്തറയില്‍ കുഴിയെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സംശയം.

പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Top