‘മൊഹബത്തിന്‍ പുതുനിലവാകെ’… ഹ്രസ്വ ചിത്രത്തിലെ വിനീത് ശ്രീനിവാസന്റെ ഗാനം വൈറല്‍

ലബാറിന്റെ പശ്ചാത്തലത്തില്‍ നിലമ്പൂര്‍ സ്വദേശിയായ ഷഹദ് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ഒപ്പന.’മൊഹബത്തിന്‍ പുതുനിലവാകെ പൂത്ത പനിമലരുകള്‍ പോലെ’ എന്ന ചിത്രത്തിലെ ഗാനമാണ് ഇപ്പോള്‍ വൈറലാകുന്നത്. വിനീത് ശ്രീനിവാസനാണ് പാട്ട് പാടിയിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനത്തില്‍ നിവിന്‍ പോളിയും നയന്‍താരയും ഒരുമിക്കുന്ന, ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ സഹസംവിധായകന്‍ കൂടിയാണ് ഷഹദ്.

മലബാറിലെ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. റ്റിറ്റൊ പി തങ്കച്ചന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജോയല്‍ ജോണ്‍സ് ആണ്. വിനീത് ശ്രീനിവാസന്റെ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

മിഥുന്‍, അതുല്യ, പ്രണവ് യേശുദാസ്, അഞ്ജലി നായര്‍, സാംസണ്‍, പോള്‍ വര്‍ഗീസ്, ഗംഗ ജി നായര്‍, വിജയകൃഷ്ണന്‍, ദിനേശ് ദാമോദര്‍, അബ്ദുറഹിമാന്‍ കടവത്ത്, ഷെരിഫ്, അഭിലാഷ് കാളിപ്പറമ്പില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയുടെ ബാനറില്‍ കെ.പി രവിശങ്കറും, ശരത് എ ഹരിദാസനുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിഷ്ണു പ്രസാദാണ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്‌. എഡിറ്റിംഗ് അജ്മല്‍ സാബു. ബ്ലൂ പ്ലാനറ്റ് സിനിമ അടുത്ത ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Top