മൊഗദിഷുവില്‍ കാര്‍ ബോംബ് സ്‌ഫോടനം ; 90 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

മൊഗാദിഷു: സോമാലിയയുടെ തലസ്ഥാനമായ മൊഗദിഷുവില്‍ കാര്‍ ബോംബ് സ്‌ഫോടനം. 90 പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് യഥാര്‍ത്ഥ കണക്ക് ലഭിച്ചിട്ടില്ലെന്ന് മൊഗദിഷു മേയര്‍ ഒമര്‍ മെഹമൂദ് മുഹമ്മദ് പറഞ്ഞു. 70പേര്‍ക്ക് പരിക്കേറ്റു.

നേരത്തേയുംഅല്‍ ഖ്വയ്ദ ബന്ധമുള്ള അല്‍ ഷബാബ് എന്ന ഭീകര സംഘടന മൊഗാദിഷുവില്‍ ആക്രമണം നടത്തിയിട്ടുണ്ട്. ആയതിനാല്‍ ഈ ആക്രമണത്തിന് പിന്നിലും ഇവരാണെന്നാണ് പ്രാഥമിക നിഗമനം.

Top