മോഫിയയുടെ ആത്മഹത്യ; ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും

കൊച്ചി: നിയമവിദ്യാര്‍ത്ഥി മോഫിയാ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും. ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. രാജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

പൊലീസിനെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മോഫിയയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഇന്നലെ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. മോഫിയയുടെ കുടുംബത്തിന്റെ പരാതിയും പൊലീസിനെതിരായ ആരോപണങ്ങളും അന്വേഷണ പരിധിയില്‍ വരും.

അതേസമയം, ആരോപണവിധേയനായ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ ജനപ്രതിനിധികള്‍ നടത്തുന്ന സ്‌റ്റേഷന്‍ ഉപരോധം ഇന്നും തുടരും. വിഷയത്തില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ആലുവയില്‍ കോണ്‍ഗ്രസ് തുടരുന്ന പ്രതിഷേധം ഇന്നും തുടരും.

 

Top