ഉദ്ദവ് മോദിയെ സ്വീകരിക്കാന്‍ എത്തി; മഹാസഖ്യത്തില്‍ സര്‍ക്കാരുണ്ടാക്കിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

പൂനെ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൂനെ വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു. ബിജെപിയില്‍ നിന്ന് പിരിഞ്ഞ് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും പിന്തുണയോടെ മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷമുള്ള രണ്ട് നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

പൂനെയില്‍ നടക്കുന്ന പോലീസ് ജനറല്‍മാരുടെയും ഇന്‍സ്‌പെക്ടര്‍ ജനറലുകളുടെയും ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മോദി.

മോദിയെ സ്വീകരിച്ച ശേഷം താക്കറെ മുംബൈയിലേക്ക് തിരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബിജെപി നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി എന്നിവരും മോദിയെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു.

Top